ഇത് മുളമന്ദിരം മുളകൊണ്ട് ഉണ്ടാക്കിയ ഇരുനില വീട് പൊയ്ക്കാലിലാണ് ഇതിന്റെയും നിൽപ്പ്. കെ ജെ ബേബി-ഷെർലിമാരുടെ കനവിലെ പൂർവ്വ വിദ്യാർത്ഥികളാണ് പണിതത് .
കോവിഡിന്റെ വരവോടെ പുറം രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെയും സന്ദർശകരെയും പഠിതാക്കളെയും ഞങ്ങൾക്ക് ഒഴിവാക്കേണ്ടി വന്നു അതോടെ ഈ വീട് വെറുതെ പൂട്ടിയിടേണ്ടി വന്നു സാരംഗിന്റെ തുടക്കക്കാലം മുതൽ പലതരത്തിൽ സഹകരിച്ച് ഒപ്പം ഉണ്ടായിരുന്നവർ വന്നും പോയി ഇരുന്നവർ ലോകത്തിന് നാനാ ഭാഗങ്ങളിലും ഉണ്ട് ഇന്നിപ്പോൾ സാരംഗിനെ സ്നേഹിക്കുന്ന ദക്ഷിണനെ സ്നേഹിക്കുന്ന ആസ്വാദകരായ നിങ്ങൾ 10 15 ലക്ഷം സ്നേഹിതർ വേറെയും വീഡിയോകൾക്കടിയിൽ വരുന്ന കമന്റുകൾ വായിച്ചു വായിച്ച് പ്രിയപ്പെട്ടവരെ നിങ്ങളൊക്കെ ഞങ്ങളുടെ ആരൊക്കെയോ ആയ പോലെയാണ് തോന്നുന്നത്
സാരങ്ങിൽ വരാനും ഓരോരുത്തരെയും കാണാനും ആഗ്രഹിക്കുന്നവർ അനേകരാണെന്ന് അറിയാം സമയമായില്ല സമയമായില്ല എന്ന് ഞങ്ങൾക്ക് പറയേണ്ടി വരുന്നത് ഞങ്ങളുടെ പലതരത്തിലുള്ള പരിമിതികൾ കാരണമാണ് എല്ലാവരെയും സ്നേഹത്തോടെ സന്തോഷത്തോടെ സ്വീകരിക്കാനും സൽക്കരിക്കാനും അങ്ങേയറ്റം ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ അതുകൊണ്ട് മുൻകൂട്ടി അറിയിച്ചിട്ട് ഞങ്ങളുടെ സൗകര്യം കൂടി മാനിച്ചിട്ടേ പ്രിയപ്പെട്ടവരെ നിങ്ങൾ വരാവൂ.
പലതരത്തിലുള്ള പണികളിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങൾ അവിചാരിതമായി എത്തുമ്പോൾ ആകെ വിറങ്ങലിച്ചു പോകും എന്ത് ചെയ്യണമെന്നറിയാതെ സംഘർഷത്തിലാവും സങ്കടത്തിലാവും നിശ്ചയമായും ഞങ്ങൾക്ക് ബുദ്ധിമുട്ടാവും പരസ്പരം മനസ്സു തുറന്ന് സംസാരിക്കാൻ പോലും ആകാതെ വന്നവർ മടങ്ങുമ്പോൾ ഞങ്ങൾ ധർമ്മ സങ്കടത്തിൽ ആവും .
ഇത് ഒഴിവാക്കാൻ വഴിയിൽ ഒരു ബോർഡ് വെച്ചിട്ടുണ്ട് പക്ഷേ പലരും അതും ഗവനിക്കാറില്ല ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒന്ന് സഹകരിച്ചെങ്കിൽ എന്ന് ഞങ്ങൾ ആശിക്കുന്നു .