സാരംഗിന്റെ പുസ്തകങ്ങൾ

കുറച്ചു പുസ്തകങ്ങൾ പൂട്ടും താക്കോലുമുള്ള അലമാരകളിലേക്ക് തരം തിരിച്ചു മാറ്റിയിരിക്കുന്നു ഹിപ്പാച്ചി വരുമ്പോഴാണ് കുട്ടി പുസ്തക വിഭാഗം സജീവമാകുന്നത് ഇവിടം റീഡിങ് റൂം  ആകുന്നത് ഇതെല്ലാം പഴയ അലമാരകൾ ഇതിൽ ആദ്യത്തേതിന് 38 വയസ്സായി ഇത്തരം മൂന്ന് അലമാരകൾ തൊഴുത്തിലും മറ്റുമായി ഒന്നെടുത്താൽ രണ്ടു വീഴും .

ചാണകം മെഴുകിയ മൺതറയിൽ ഇരുന്ന ഈ അലമാരകളിലേക്ക് മൺസൂൺ കാലത്ത് ചിതൽ പടരും മഴക്കാലം കഴിഞ്ഞ് എല്ലാം തട്ടിപ്പൊത്തിയെടുക്കും അപ്പോഴേക്കും നൂറുകണക്കിന് പുസ്തകങ്ങളും കയ്യെഴുത്തു കോപ്പികളും ഫയലുകളും ഒക്കെ നഷ്ടമായിരിക്കും ഈ നീളൻ കെട്ടിടത്തിന്റെ തറ സിമെൻറ് ഇട്ടതും അക്ഷരങ്ങൾ രക്ഷിക്കാൻ ആയിരുന്നു ഇത് പഴയ തയ്യൽ മെഷീൻ സ്വന്തം കുപ്പായങ്ങൾ സ്വയം തയ്ക്കണമെന്ന് വാശിയുള്ള മുത്തശി മുത്തച്ഛനും മക്കൾക്കും കൊച്ചുമക്കൾക്കും അവരോടൊപ്പം പഠിച്ചിരുന്നവർക്കും ഒക്കെയുള്ള കുപ്പായങ്ങൾ തുന്നിയിരുന്ന പ്രിയപ്പെട്ട ഉപകരണം ഇത് പുതിയ പ്രിന്റർ സാരം ബുക്സിന്റെ പ്രവർത്തനങ്ങൾ കൂടി തുടങ്ങിയതോടെ പ്രിന്റർ അനിവാര്യമായി വിൽക്കാനുള്ള കുറച്ചു പുസ്തകങ്ങൾ കെട്ടിവെച്ചിരിക്കുന്നു ബാക്കി മറ്റൊരിടത്താണ് ക്യാമറ സ്റ്റാൻഡ് കസേരകൾ വൈഫൈ ഇങ്ങനെ ഓരോന്ന് രണ്ടാളും കൂടി സാരംഗിന്റെ പഴയ ചരിത്രം തപ്പിയെടുത്ത് എഴുതിക്കൊണ്ടിരിക്കുന്നു

ക്യാബിനും അഗ്രസാരവും പാചകശാലയും ഒന്നും ഏതെങ്കിലും പ്രത്യേക ഉദ്ദേശത്തിന് മാത്രമുള്ളതാണെന്ന് പറയാൻ വയ്യ ആളുകളുടെ എണ്ണം കൂടുമ്പോൾ ഈ നീളൻ കെട്ടിടം ഡോർമിട്രി ആകും പുസ്തകങ്ങൾ അയക്കേണ്ടി വരുമ്പോൾ സാരം ബുക്സ് എന്ന സ്ഥാപനം തന്നെയാകും  ഷൂട്ടിങ് തുടങ്ങുമ്പോൾ സ്റ്റുഡിയോ ആകും കൂടുതൽ ആളുകൾ വരുമ്പോൾ കോൺഫറൻസ് ഹാൾ ആകും ഡൈനിങ് ഹാൾ ആകും അങ്ങനെ പലതുമാകും നിലവിലുള്ള ആവശ്യങ്ങൾ സാധിക്കത്തക്ക വിധം പലതായി മാറ്റാൻ കഴിയുന്നു ഇത് ഗംഭീര പരിപാടിയാണ് ഇത് ഇങ്ങനെ തന്നെ മതി ഇതാണ് നല്ലത് ഇതാണ് ശരി എന്നൊന്നുമല്ല പറയുന്നത് ഉള്ളതുകൊണ്ട് ഓണം പോലെ എന്നല്ലേ എല്ലാ സൗകര്യങ്ങളും ഒരിക്കൽ ശേഷം തുടങ്ങാം എന്ന് കരുതിയെങ്കിൽ ഇന്ന് സാരം ഉണ്ടാകുമായിരുന്നില്ല ഇതിനേക്കാൾ അടിയന്തരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾക്ക് ഞങ്ങൾ പ്രാധാന്യം കൊടുക്കുമ്പോൾ സംഭവിച്ചു പോകുന്നതാണ്.

Leave a Comment