താങ്ങാവുന്ന വിദ്യാഭ്യാസം (ഒൻപതാം പതിപ്പ്) -(ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും)
ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും സർക്കാർ സ്കൂളിലെ അദ്ധ്യാപകർ ആയിരുന്നു. നൂറ്റാണ്ടു പഴക്കമുള്ളതും കാലഹരണപ്പെട്ടതും ആയ ഇന്നത്തെ വിദ്യാഭ്യാസം മാറ്റുന്നതിനും പകരം മറ്റൊന്നു രൂപപ്പെടുത്തുന്നതിനും വേണ്ടി പല ശ്രമങ്ങളും അവിടെ നടത്തുകയുണ്ടായി. നമ്മുടെ മക്കൾക്കുവേണ്ടി നമ്മുടെ പൊതുമുതൽ ചിലവഴിച്ചു നമ്മൾ നടത്തിവരുന്ന സർക്കാർ പള്ളിക്കൂടങ്ങളിൽ അങ്ങനെ ഒരു ലക്ഷ്യം നടപ്പിലാവില്ല എന്നു തിരിച്ചറിഞ്ഞപ്പോൾ അവിടെ നിന്ന് രാജിവച്ച് പുറത്തിറങ്ങി. മുഴുസമയ വിദ്യാഭ്യാസപ്രവർത്തനം തുടങ്ങി. അതിനായി തുടങ്ങിയ വിദ്യാഭ്യാസ പരീക്ഷണശാലയാണ് സാരംഗ്.
സാരംഗ് തുടങ്ങുന്നതിനു മുമ്പും അതിനുശേഷവും നടത്തിയ വിദ്യാഭ്യാസ പരീക്ഷണങ്ങളിൽ നിന്നു രൂപപ്പെടുത്തിയ വിദ്യാഭ്യാസ പ്രത്യയശാസ്ത്രമാണ് താങ്ങാവുന്ന വിദ്യാഭ്യാസം.
ചെലവുകുറഞ്ഞ വിദ്യാഭ്യാസം എന്നതിനേക്കാൾ ഉത്തരവാദിത്വമുള്ള പൗരന്മാരെ വളർത്തിയെടുക്കാനുള്ള ഒരു രാഷ്ട്രീയ പദ്ധതി കൂടിയാണ് താങ്ങാവുന്ന വിദ്യാഭ്യാസം. രക്ഷിതാക്കളും അദ്ധ്യാപകരും അദ്ധ്യാപക വിദ്യാർത്ഥികളും രാഷ്ട്രീയപ്രവർത്തകരും മറ്റു സാംസ്‌കാരികപ്രവർത്തകരും നിശ്ചയമായും വായിച്ചിരിക്കേണ്ടതായ രചനയാണിത്.
പേജ് :322
There are no reviews yet.