കൃഷിക്കാർക്ക് വേനൽകാലം വിളവെടുപ്പിന്റെയും സംഭരണത്തിന്റെയും കാലമാണ്
ഇവിടെ കാച്ചിൽ ചേന ചേമ്പ് ചെറുകിഴങ്ങ് ഇഞ്ചി മഞ്ഞൾ ഇങ്ങനെയുള്ള കിഴുങ്ങുവർഗ്ഗ വിളകൾ വിളവെടുക്കാറായി കിടക്കുന്നു ഇന്ന് രാവിലത്തെ ആഹാരത്തിനുള്ള കാച്ചിൽ കിളച്ചെടുക്കണം പുഴുങ്ങണം മുത്തശനും മുത്തശിയും ഹിപ്പാച്ചിയും അതിരാവിലെ തന്നെ ഉണങ്ങി കരിഞ്ഞ കാച്ചിൽ കൂടാര വളപ്പിലെത്തി ശബ്ദം കേട്ട് ക്രിസ്റ്റീനയും വന്നു
മുത്തച്ഛൻ ഒരു കാച്ചിൽ കൂനയിൽ നിന്ന് കാച്ചിൽ വള്ളി വെട്ടിമാറ്റി ചുറ്റുമുള്ള കാടും പടലും വെട്ടിമാറ്റി കൂന കാണാറാക്കി വള്ളി അങ്ങോട്ട് വന്നു വിളഞ്ഞു പുറ്റിയ കാറ്റിൽ മണ്ണിൽ വിള്ളൽ ഉണ്ടാക്കി താഴേക്ക് വളർന്നിറങ്ങിയിരിക്കുന്നു പണികൾക്കിടെ കാച്ചിലിന്റെ സാമൂഹിക സാമ്പത്തിക ശാസ്ത്രീയ ചരിത്ര വിശേഷങ്ങൾ മുത്തശൻ പറയുന്നുണ്ട് അതും കേട്ട് കാച്ചിൽ കൂനിക്ക് അരികിൽ ഇരിപ്പുറപ്പിച്ചു ഹിരണ്ണയും പാർത്ഥനയും ചിന്മയി അവിടെയൊക്കെ ഓടിച്ചാടി നടന്നു അവിടെ കണ്ട ഉമ്മത്തെക്കുറിച്ച് ഒരു കഥയുണ്ടാക്കി പറഞ്ഞെങ്കിലും മുത്തശൻ കുത്തുമ്പോൾ ഞാനൊരു കഥ പറഞ്ഞു തരാം ഞാൻ പറയാം ഈ കുത്തിന്റെ ചെളിയെ പറ്റിയ അല്ലേ വേണ്ടത് ചെളിയല്ല ചെളിയല്ല ചെളിയല്ല ചെളിയല്ല പുതിയതാ ശരിക്കും മുത്തച്ഛനും ചേട്ടനും രാവിലെ യോഗയ്ക്ക് എണീക്കുന്നത് ശരിക്കും വേറെ സാധനത്തിനാ ഞാൻ പറയട്ടെ മുത്തച്ഛൻ രാവിലെ എണീറ്റിട്ട് ഇത് എടുക്കും ദാ ഇത് ഈ ഭ്രാന്ത് ചെടി ഇതെടുക്കും എന്നിട്ട് ഇത് കട്ട് ചെയ്തിട്ട് നിങ്ങൾ രണ്ടുപേരും കഴിക്കും ചിരിക്കണോ കരയണോ ഉമ്മം മരുന്ന് ചെടിയൊക്കെ ആണെങ്കിലും അതിന് വല്ലാത്തൊരു ദുസ്വഭാവം ഉണ്ടെന്ന് ആയിരുന്നു കഥാസാരം
മുത്തച്ഛൻ ശ്രദ്ധയോടെ മണ്ണ് ഇളക്കി ഇളക്കി മാറ്റി കിള കൊള്ളാതെ കാച്ചിൽ ഇളകി വന്നു പരിശക്കുടം കാച്ചിലാണിത് മൂന്ന് കാച്ചിലായാണ് കിട്ടിയിരിക്കുന്നത്. ഓ വലുതാ ശരിക്കും കാണാൻ കാല് പോലെ കാലോ കയ്യോ അവിടെ ഒരു മുഖം രണ്ട് കാല് രണ്ട് കൈ കാച്ചിലിന് കയ്യും കാലും മുഖവും കണ്ടെത്തുന്ന ഭാവനയുമായി ചിന്മയും ഇവിടെ മുഖം മുഖം രണ്ട് കൈ രണ്ട് കാല് അവൾക്ക് അത് മണ്ണിന്റെ ഉണ്ണിയാണത്രേ മൂക്ക് എന്ന് പറയുന്ന വിത്തിനുള്ള ഈ ഭാഗം മുറിച്ചെടുത്തു ഇതേപോലെ മുറിച്ചു വെച്ചിരുന്ന പഴയ വിത്തുകളുടെ കൂടെ കുഴിയിൽ വെച്ചു ചപ്പിട്ട് മൂടി അടിയിലാക്കി വിത്തോ ആ വിത്തിനുള്ള അതിനടുത്തു നിന്നിരുന്ന ഒരു വിളയാത്ത പിഞ്ചുമത്തങ്ങയുടെ പള്ളയിൽ ഏതോ ജീവി കൃത്യമായ വൃത്തത്തിൽ തുളച്ചു തുരംഗം ഉണ്ടാക്കി വെച്ചിരിക്കുന്നു മുള്ളൻ പന്നി എലി അണ്ണൻ മുയൽ എന്നിങ്ങനെ കറന്റ് തിന്നുന്നവരെ എല്ലാം സംശയത്തിന്റെ മുൾമുനയിൽ നിർത്തി മുത്തശി അല്പം കൂടി മൂത്ത മറ്റൊരു ഇനം മത്തങ്ങയും അതേ സ്ഥലത്ത് കണ്ടു .
കരണ്ടന്മാരെ പേടിച്ച് മുത്തശി അതെടുത്ത് ഉയരത്തിൽ വെച്ചു കാച്ചിൽ തലയിലേറ്റി മുത്തശനും വാക്കത്തിയും ബാക്കിയായ ഒരു കാച്ചിലും എടുത്തു പാർത്ഥനും വീട്ടിലേക്ക് ചിന്മയും സംഘവും പറമ്പിൽ തങ്ങി വട്ടക്കായ എടുക്കണോ പോയതാ ചിന്മയും മുത്തശിയും പാവയ്ക്ക പറിക്കലിൽ മുഴുകി അവിടെ മേളിൽ നല്ല അരമുണ്ട് അതെങ്ങനെയാ നമുക്ക് തോട്ടിയിലെ വരയ്ക്കാൻ പറ്റത്തില്ല മോളെ എവിടെ ഇനി ഇത് ഇവിടെ ഒരെണ്ണം ഉണ്ട് അത് അവിടെ ഒരെണ്ണം രണ്ടെണ്ണം മത്തങ്ങ മുഴുവനും കെട്ടിയിടണം ദൂരം ഉണ്ടാകും ഇതിനിടയിൽ ക്രിസ്റ്റീനക്ക് ഒരു മൂത്ത മത്തങ്ങ കിട്ടി.
വേങ്ങമരത്തിലെ കുരുമുളകുപൊടിയിൽ ചവിട്ടി കുതിച്ചു പിടിതരാതെ മുകളിലേക്ക് കയറിപ്പോയ പാവലിനെ നേരിടാൻ മുത്തശ്ശി പാർത്ഥന് കരാർ കൊടുത്തു പാർത്ഥന് പിന്തുണയുമായി മുത്തശ്ശി തൊട്ടുനിന്നു വിജയിച്ചാൽ നീലലോഹിത ചീരച്ചായ ഞങ്ങൾ തരുമെന്ന് തൊട്ടടുത്ത് പൊട്ടിച്ചിരിച്ചു നിന്നു നീലലോഹിത ചീരപ്പൂക്കൾ .ആ മോന്റെ കൈ ഇതിപ്പോ പറിച്ചെടുത്ത് തന്നെ ഒരെണ്ണം കൂടി ഉണ്ട് പാർത്ഥന് ആയുധങ്ങൾ എത്തിച്ചു കൊടുത്തു ക്രിസ്റ്റീന. പാവലിന്റെ കോമാളി കിടാങ്ങളെ പിടികൂടി ചേമ്പിലയിൽ പൂട്ടി മുത്തശി അകത്തെത്തിക്കും സൂര്യൻ മായവൻമല കയറിക്കഴിഞ്ഞിരുന്നു ഇത് ജ്യോതിലക്ഷ്മി അഭിലാഷിന്റെ അമ്മ കൊച്ചുമോന്റെ ജനനവുമായി ബന്ധപ്പെട്ട് ഇവിടെ എത്തിയതാണ് ജ്യോതിലക്ഷ്മി തനിയെ ഇരുന്ന് കാച്ചിൽ ചെത്താൻ തുടങ്ങിയിരിക്കുന്നു അതുകണ്ടതേ ചെത്താൻ കത്തിയുമായി ഓരോരുത്തരെ എത്തി ചെത്തുകാരുടെ എണ്ണം കൂടിയതോടെ ചിരിയും വർത്തമാനവും കൂടി ചെത്തലിന്റെ വേഗത കൂടി പെട്ടെന്ന് പണി തീർന്നു കടൽ മുത്ത് കണ്ടായിരുന്നു ഇന്നലത്തെ രാത്രി,
പലതരം കാച്ചിലുകൾ ഇവിടെ ഉണ്ടാകാറുണ്ട് ഓരോ ഇനത്തിനും അതാതിന്റെ പ്രത്യേകതകൾക്ക് അനുസരിച്ചുള്ള പേരുമുണ്ട് മഞ്ഞക്കാച്ചിൽ വെള്ളക്കാച്ചിൽ നീലക്കാച്ചിൽ ഇറച്ചിക്കാച്ചിൽ ഇഞ്ചി കാച്ചിൽ പരിസക്കോടൻ കാച്ചിൽ നാരായ കാച്ചിൽ കടുവാക്കയ്യൻ കാച്ചിൽ ഭരണി കാച്ചിൽ നൂറോൻ കാച്ചിൽ എന്നിങ്ങനെ പലതരം കാച്ചിൽ ഈ മണ്ണിൽ സമൃദ്ധമായി ഉണ്ടാകുന്നുണ്ട്
കഴുകി വൃത്തിയാക്കിയ വലിയ കാച്ചിൽ കഷ്ണങ്ങളെ അരിയൻ പലകയിൽ വെച്ച് മുറിച്ച് ചെറുകഷ്ണങ്ങളാക്കി.ചെറിയ അടുപ്പിലെ ചെറിയ ഉരുളിയിൽ തിളച്ചു കൊണ്ടിരുന്ന വെള്ളത്തിലേക്ക് വെള്ളക്കാച്ചിലിട്ട് ഉപ്പിട്ട് വാഴയില കൊണ്ട് മൂടി അടച്ചു ഒരു പിടി കാന്താരി ഇടികല്ലിലെ ഉപ്പിലേക്ക് ഇട്ട് ഇടിച്ച് ചതച്ച് ചമ്മന്തിയാക്കി ചമ്മന്തികളെല്ലാം തയ്യാറായപ്പോഴേക്കും കാച്ചിൽ വെന്തു ഇവിടെ ബഹുജനം പലവിധമാണ് കാന്താരി മാത്രം മതിയെന്നുള്ളവർ കാന്താരിയെ പാടില്ലെന്നുള്ളവർ തേങ്ങാ ചമ്മന്തി മതിയെന്നുള്ളവർ കാന്താരിയും കാട്ടുതക്കാളിയും ഒന്നിച്ചു വേണ്ടവർ അങ്ങനെ പലരെയും പരിഗണിച്ചു വന്നപ്പോൾ ഇതാ ചമ്മന്തി വൈവിധ്യം
ഇങ്ങനെയായി ഇന്ന് മഞ്ഞൾ വിളവെടുപ്പ് തുടക്കമാണ് പണിക്കാർ വസ്ത്രാലങ്കാരം ഒക്കെ കഴിഞ്ഞെത്തി ക്രിസ്റ്റീന മുത്തച്ഛൻ വിഷ്ണു പാർത്ഥൻ ചിന്മയി ഹിരണ്യ എല്ലാരും എത്തി മഞ്ഞളിന്റെ ഉയർന്നു വളർന്ന പച്ചയിലകൾ മഞ്ഞയായി അതിനിടയിൽ തന്നിഷ്ടപ്രകാരം വളർന്നു കേറിയ തക്കാളി കുമ്പളം ചീര പടവലം പാവൽ കോവൽ തുടങ്ങിയ പച്ചക്കറികളും ധാരാളം ഔഷധ ചെടികളും മറ്റും മഞ്ഞളിലക്കൊപ്പം ക്രമേണ തളർന്നു വീണു കരിഞ്ഞും കരിയാതെയും കിടന്നു
മുത്തച്ഛൻ ആകെ ഒന്ന് നോക്കി കണ്ടങ്ങളുടെ പുത ആദ്യം നീക്കണം അത് മണ്ണിനടിയിൽ ആക്കരുത് അടുത്ത കൃഷിക്ക് അത് ആവശ്യമാണ് ആദ്യത്തെ പണി പുത നീക്കൽ തന്നെ പണിക്കാർ ജാഗരൂകരായി പുത പലരു ചേർന്ന് വാരിക്കൂട്ടി പുതക്കൂന ഉയർന്നുയർന്നു വന്നു
മഞ്ഞൾ പറിക്കുന്ന വിദ്യ മുത്തച്ഛൻ പ്രിയ ശിഷ്യന് പകർന്നു കൊടുത്തു വല്ലപ്പോഴും ഒക്കെ വന്നു പോകാറുള്ള അയൽക്കാരൻ മുരളി ഇടയ്ക്ക് വന്നപ്പോൾ അദ്ദേഹത്തെയും ഗുരുവും ശിഷ്യനും പരിഗണിച്ചു .ശിഷ്യൻ വിദ്യ പകർത്തി വാങ്ങി പണി തുടങ്ങി മണ്ണിളക്കി പൊന്നെടുത്തു തുടങ്ങിയപ്പോഴേക്കും സഹായിക്കാൻ പണിക്കാരിയായി എത്തി ചിന്മയി മണ്ണിളക്കി കളഞ്ഞു മഞ്ഞൾ വൃത്തിയാക്കുന്ന പണി തുടങ്ങി വാ വെള്ളം എടുക്കാം
നല്ല കാച്ചിലും ചമ്മന്തിയും കൊടുത്ത ഊർജ്ജം തീർത്ത് എല്ലാവരും തളർന്നെത്തുമ്പോഴേക്കും ഊണൊരുക്കാനുള്ള പരിപാടികളിലാണ് മുത്തശി .ക്രിസ്റ്റീന കൊണ്ടുവച്ച മത്തങ്ങ വറുത്തരച്ച് ഒരു കറിയാക്കി ചിന്മയും പാർത്തനും പറിച്ചു കൊണ്ടുവച്ച കാട്ടുപാവയ്ക്ക ധാരാളം ഉണ്ട് പറമ്പിൽ മഞ്ഞയും ചുവപ്പും കാട്ടുതക്കാളി വിളഞ്ഞു പഴുത്തു നിൽപ്പുണ്ട് ഉപ്പ് പുളി മധുരം എരിവ് ചവർപ്പ് എന്നിങ്ങനെ മറ്റ് അഞ്ചു രസങ്ങളും ഉപയോഗിച്ച് കാട്ടുപാവക്കയുടെ കൈപ്പു രസത്തെ ഒതുക്കി രുചിയും ഗുണവും കൂട്ടി ആറു രസങ്ങളും അടങ്ങിയ ഒരു കൊതിയൂറും വിഭവമാക്കാനുള്ള പുറപ്പാടാണ് മുത്തശി കാട്ടുതക്കാളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും പറമ്പിൽ നിന്നും മുറത്തിലേക്ക് പറിച്ച് നിറച്ച് അടുക്കളയിൽ എത്തിച്ചു പഠിച്ചെടുത്ത വിദ്യയിൽ താൻ സമർത്ഥനായെന്ന് തെളിയിക്കാൻ ഒരു അവസരം കാത്തിരുന്ന പാർഥന് ക്രിസ്റ്റീന ചേച്ചിയെ ശിഷ്യയായി കിട്ടി
മഞ്ഞളിനെ പോലെ ഒരു ഭൂകാണ്ഡം മണ്ണിൽ എങ്ങനെയാണ് കിടക്കുക എത്ര താഴ്ചയിൽ അത് വളരും മുറിയാതെ എങ്ങനെ കിളച്ചെടുക്കാം തൂമ്പ എങ്ങനെ പിടിക്കാം എല്ലാം പാർത്ഥൻ ഗുരു ശിഷ്യക്ക് വിശദമായി പറഞ്ഞു കൊടുത്തു പഠിച്ചെടുത്തതെല്ലാം ശിഷ്യ സമർത്ഥമായി പ്രയോഗിച്ചു തുടങ്ങി അതോടെ മഞ്ഞൾ കൂടുതലായി പുറത്തുവന്നു മഞ്ഞൾ ഒരുക്കാൻ ആളുകൂടി ഒരുക്കിയ മഞ്ഞൾ ഹിരണ്യ ഉന്തുവണ്ടിയിലാക്കി മഞ്ഞളിന്റെ കാണ്ഡം അഥവാ തണ്ട് തന്നെയാണ് ഈ മഞ്ഞൾ പ്രതികൂല കാലാവസ്ഥ വരുമ്പോൾ മണ്ണിനുമേൽ മേലെയുള്ള ഭാഗങ്ങൾ പഴുത്തു കരിഞ്ഞു ഉണങ്ങി പോകും പക്ഷേ ഭൂമിക്കടിയിലുള്ള ഈ തണ്ട് സുഖമായി മണ്ണിൽ ഉറങ്ങിക്കിടക്കും ഇങ്ങനെയുള്ള സുഖവാസകാലത്തേക്ക് ചെലവിനുള്ള വഹ ആ തണ്ടിൽ അഥവാ കാണ്ഡത്തിൽ തന്നെ അവർ സൂക്ഷിച്ചിരിക്കും അതാണ് നമ്മൾ കാണുന്ന മഞ്ഞൾ അനുകൂല സാഹചര്യം ഉണ്ടാകുമ്പോൾ ആ തണ്ടുകളിൽ അതായത് മണ്ണിൽ ഉറങ്ങുന്ന മഞ്ഞളിൽ മുകുളങ്ങളും മുളകളും പൂക്കളും ഒക്കെ ഉണ്ടാകും ഭൂമിക്കുള്ളിൽ തണ്ടം അല്ലെങ്കിൽ തണ്ട് ഉറപ്പിച്ച് മുകളിലേക്ക് ഇലയും വള്ളിയും ഒക്കെയായി വളർന്നുവരുന്ന ചെടികളുടെ ഒരു വിഭാഗമുണ്ട് അവരെല്ലാം ഭൂകാണ്ഡങ്ങൾ എന്ന് മുദ്രകുത്തപ്പെട്ടവരാണ് ഇതിലെല്ലാം വേരുണ്ട് ഇതൊക്കെ മുളകാണ് മുളക് ഭൂമിക്കുള്ളിൽ കാണ്ഡം അഥവാ തണ്ട് ഉള്ളവരാണ് ഇഞ്ചി കച്ചോലം ചിറ്റരത്ത കൂവ തുടങ്ങിയ ഇഞ്ചി കുടുംബക്കാരെല്ലാം ഭൂകാണ്ഡങ്ങളാണ്
രാവിലെ കിളച്ചെടുത്ത കാച്ചിലും ഇപ്പാച്ചി നട്ടുവളർത്തിയെടുത്ത തേനയും പച്ച മാറാതെ ഇവിടെ നിൽക്കുന്ന ഈ താമരക്കണ്ണൻ ചേമ്പും എല്ലാം ഭൂകാണ്ഡങ്ങൾ തന്നെ ഒരുക്കിയെടുത്ത മഞ്ഞൾ ഈപ്പാച്ചി മാറി മാറി ഉന്തുവണ്ടിയിൽ ആക്കി [കരഘോഷം] നിറച്ചു പാവയ്ക്കയുടെ അളവിനൊപ്പം തന്നെയോ ഇത്തിരി കൂടുതലായോ തക്കാളി എടുക്കാം നല്ല പുളിയുള്ളതാണ് ഈ കാട്ടുതക്കാളി അപ്പൊ ഇത്രയ്ക്ക് പുളി വേണമെന്ന് സാരം തേങ്ങയും അരിഞ്ഞ പാവയ്ക്കയുടെ ഇരട്ടി അളവ് വരെ ആകാം ഈ തോരന് കാട്ടുപാവയ്ക്ക ഇങ്ങനെ ചീകി അരിയുന്നതാണ് നല്ലത് ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞു വെച്ചു പച്ചമുളക് അരി കളഞ്ഞ് നീളത്തിൽ അരിഞ്ഞു ഇഞ്ചി കുനുകുനെന്നും കാട്ടുതക്കാളി ഇങ്ങനെ ചെറുതായും അരിഞ്ഞുവെച്ചു ഇളക്കി കൂട്ടാനുള്ള സൗകര്യത്തിന് മുത്തശി തോരൻ ഉള്ള അനതാരികൾ ഒന്നൊന്നായി ഓട്ടുരുളിയിലേക്ക് ഇട്ടു കാട്ടുപാവയ്ക്ക ചെറിയ ഉള്ളി പച്ചമുളക് കാട്ടുതക്കാളി കറിവേപ്പില ഇഞ്ചി തേങ്ങ ഉപ്പ് മഞ്ഞൾപ്പൊടി ഉലുവപ്പൊടി എല്ലാവരെയും കൂട്ടിയിണക്കി കൂട്ടി ഇളക്കി മൺചട്ടിയിലേക്ക് മാറ്റി വാഴയില കൊണ്ട് മൂടി അടച്ച് അടുപ്പിൽ ഏറ്റി ചെറുതീയിൽ അങ്ങനെ ഇരുന്ന് മെല്ലെ മെല്ലെ വെന്തു വരണം ഞാൻ എടുക്കാം.
നിറഞ്ഞ ഉന്തുവണ്ടിക്ക് പാർത്ഥൻ തന്നെ സാരഥിയായി .അങ്ങനെ ഒരുക്കിയെടുത്ത മഞ്ഞൾ വീട്ടിലെത്തി. വലിയ അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന കഞ്ഞി വെന്തു തോരന്റെ ചട്ടി തുറന്നു മീൻ പീര വറ്റിക്കും പോലെ ഒരു മണം പുറത്തുചാടി മീനോ മീനിന്റെ മണവും രുചിയുമുള്ള എന്തെങ്കിലും വസ്തുവോ ഇതിലില്ല എന്നാൽ മീൻ കഴിക്കുന്നവർക്കും അല്ലാത്ത വർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മണവും രുചിയും അടച്ചുമൂടിയ മൺചട്ടിക്കുള്ളിൽ എന്തെന്ത് രാസസങ്കലനങ്ങൾ ആയിരിക്കാം നടന്നിരിക്കുക കാട്ടുപാവയ്ക്കയുടെ ഗുണവും രുചിയും ഒട്ടും നഷ്ടപ്പെടാതെ അതിൻറെ കൈപ്പിനെ മാത്രം മറച്ചുപിടിക്കാൻ ഉപ്പിന് കഴിവുണ്ടെന്നാണ് അപ്പോൾ ഈ കാട്ടുപാവയ്ക്കയുടെ കടും കൈപ്പിനും അപാരമായ ഔഷധഗുണത്തിനും ഒരുപോലെ കാരണക്കാരായ പോളിഫിനോളിക് സംയുക്തങ്ങളെയും ആൽക്കലോയിഡുകളെയും ഉപ്പ് മറച്ചുവെച്ചതാവാം ഇതുപോലുള്ള അനേകം രാസ ഇടപെടലുകളാണ് ഈ കൈപ്പൻ കാട്ടുപാവയ്ക്ക കാട്ടുതക്കാളി കൂട്ടുകെട്ടിനെ ഇത്രയും രുചികരവും ഗുണപ്രദവുമായ തോരനാക്കി മാറ്റിയത് .തൈരും വറുത്തരച്ച മത്തങ്ങക്കറിയും ചോറിനൊപ്പം വിളമ്പാൻ എടുത്തുവെച്ചു വിശന്ന വയറുകൾ എത്തി തുടങ്ങി പാത്രത്തിൽ ഇങ്ങനെ വിളമ്പി തുടങ്ങിയേക്കാം .