Visit Sarang
Event Description
പ്രിയ സുഹൃത്തേ,
വരാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി താഴെ പറയുന്ന കാര്യങ്ങൾ മനസ്സിരുത്തി വായിച്ചു മനസ്സിലാക്കുമല്ലോ.
സാരംഗ് കാണാനും അറിയാനുമുള്ള താങ്കളുടെ ആഗ്രഹത്തെ ഞങ്ങൾ അങ്ങേയറ്റം മാനിക്കുന്നു.
നമ്മൾ രണ്ടുകൂട്ടരുടേയും സമയം വളരേ വിലപ്പെട്ടതാണല്ലോ. അതുകൊണ്ട് ഒന്നിച്ചിരുന്ന്, സ്വസ്ഥമായി സംസാരിക്കാൻ ഉചിതമായൊരു സമയം കണ്ടെത്തുകയല്ലാതെ വേറെ വഴിയില്ല. മറ്റ് പരിമിതികൾ കാരണം ഓരോ ദിവസവും പരമാവധി 20 പേരെ മാത്രമേ നമുക്കിവിടേയ്ക്ക് അനുവദിക്കാനാവുകയുള്ളൂ. നീതിയുറപ്പാക്കുന്ന സാമൂഹ്യമാറ്റം ജനാധിപത്യവിദ്യാഭ്യാസത്തിലൂടെ മാത്രമേ സംഭവിക്കൂ എന്ന് വിശ്വസിക്കുന്നവരാണു ഞങ്ങൾ. അതിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണു സാരംഗ്.
എന്നിരുന്നാലും ഇവിടെ നിലവിൽ വിദ്യാലയപ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. അത് വീണ്ടും തുടങ്ങാനുള്ള നിരന്തര പരിശ്രമത്തിലാണു ഞങ്ങൾ.
അതിനാൽ ഇത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് ആശയപ്രചരണം ഒഴിവാക്കാനാവില്ല. അതുകൊണ്ടു തന്നെ സന്ദർശകരെയും ഒഴിവാക്കാനാവില്ല.
പക്ഷെ നമ്മൾ ചില ചിട്ടകൾ പാലിക്കാതെ പറ്റില്ലല്ലോ.
സ്വഭാവികമായും സന്ദർശകർ പലവിധത്തിൽ പല ആവിശ്യോദ്ദേശങ്ങൾ ഉള്ളവർ ആയിരിക്കുമല്ലോ. പലരും അറിയിക്കാതെ വരികയും അവരെ തെല്ല് വിഷമത്തോട് കൂടി മടക്കി അയക്കുകയും ചെയ്യേണ്ടി വരുന്നുണ്ട്. വിളിച്ചറിയിക്കാതെ വരുന്നത് തീർത്തും ഒഴിവാക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
നിയന്ത്രണം ആവിശ്യമാണ്, കൂടാതെ ചിലവുകളും.
അതിനാൽ ഒരു സന്ദർശക ഫീസ് ഏർപെടുത്തിയിരിക്കുന്നു. തീയതി പരസ്പരം നിശ്ചയിച്ചതിനുശേഷം മാത്രം സന്ദർശന ഫീസ് അയയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ!
സന്ദർശന സമയം രാവിലെ 11.00 മുതൽ ഉച്ചകഴിഞ്ഞ് 4.00 മണി വരെ ആയിരിക്കും. 10:30ക്കും 11:00ക്കും ഇടയിലായി എത്തിച്ചേരാൻ ശ്രദ്ധിക്കുമല്ലോ.
(മറ്റ് സംശയങ്ങൾക്ക് WhatsApp number:- +919207188093 ഈ നമ്പറിൽ സന്ദേശം അയക്കാവുന്നതാണ്)
Destination address:-
സാരംഗ്
സാരംഗ് ഹിൽസ്
അഗളി – ചിറ്റൂർ P O
അട്ടപ്പാടി,പാലക്കാട് ജില്ല
പിൻ കോഡ്:-678581
സാരംഗിൽ നിന്നും സ്നേഹപൂർവ്വം
Event Timelines
പരസ്പരം പരിചയപ്പെടൽ (Welcome drink)
എന്താണ് സാരംഗ്?
(ഉദ്ദേശം/ലക്ഷ്യങ്ങൾ)
ഉച്ചഭക്ഷണം
സാരംഗിന്റെ പരീക്ഷണങ്ങൾ ആയ നീർമറിയിലൂടെയും / വനത്തിലൂടെയും ഉള്ള നടത്തം.
ചോദ്യങ്ങൾക്കുള്ള സമയം
ഫോട്ടോസെക്ഷൻ
Tickets and prices
When and where
Map Location
Frequently asked questions
Explore essential details and clear up any doubts about the event.