ഇതാണ് ഒരുപാട് ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഇടം.

സാരംഗ മുറം പോലെയാണ് സാരംഗ ചൂലു പോലെയാണ് തൂണുപോലെയാണ് എത്ര പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഞങ്ങൾ ഇതെല്ലാം ചെയ്യുന്നതെന്ന് ഈ ഹോം ടൂർ നിങ്ങളോട്  പറയും ഒരു പക്ഷിനോട്ടം നോക്കിയാൽ കാട്ടിലെ കൊട്ടാരങ്ങൾ കാണാം ഒന്നല്ല രണ്ടല്ല മൂന്ന് കൊട്ടാരങ്ങൾ ഇത് സാരംഗിന്റെ ആസ്ഥാനം ക്യാബിൻ പാചകശാല അഗ്രസാരം കല്ലും മുള്ളും കുണ്ടും കുഴിയും നിറഞ്ഞ ഈ രാജവീധി സാരംഗിന്റെ സ്വകാര്യ വഴിയാണ് 1996 ൽ നമ്മൾ ഉണ്ടാക്കിയ 28 വയസ്സു മാത്രം പ്രായമുള്ള  സ്വകാര്യവഴി 40 വയസ്സ് പ്രായമായ കുട്ടിവനം ഇതാണ് ഒരുപാട് ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഇടം.
 
ഒരുപാട് ഒരുപാട് ആളുകൾ വന്നുപോയ ഇടം ഈ ആൽമരം സാരങ്ങിന്റെ വളർച്ചയുടെ മൂഖസാക്ഷി ഒരു ശിഖരമോ പച്ചിലയോ പോലുമില്ലാതെ ഒറ്റയാനായി വിറച്ചു വിറച്ചു നിന്നിരുന്ന ആൽമരം ജീപ്പ് വാതിൽ മുള കടന്നു അഗ്രസാരത്തിന് മുന്നിലൂടെ പാചകശാലയുടെ മുറ്റത്തെത്തി ഈ നീളം കെട്ടിടം പാചകശാലയാണ് വയറിനെയും തലമണ്ടയും ഒരുപോലെ പരിഗണിക്കേണ്ട ഇടം ഇവിടെ എന്നും ഓണമാണ് അല്ല ഓണം പോലെയാണ് ഉള്ളതുകൊണ്ട് ഓണം പോലെ ശാരീരിക വളർച്ചയ്ക്ക് ഭക്ഷണം മാനസിക വളർച്ചയ്ക്ക് പുസ്തകം രണ്ടും പാകപ്പെടുത്തുന്ന ഇടം രണ്ടും അകത്താക്കുന്ന ഇടം വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിൽ എടുത്തോളൂ എന്നല്ലേ ഇവിടുന്ന് തുടങ്ങാം
 
ഇതാണ് അടുക്കള ഈ അടുപ്പുകളും അടുക്കളയും പാത്രങ്ങളും ഒക്കെ ഞങ്ങളുടെ പ്രിയപ്പെട്ട കാഴ്ചക്കാർക്ക് എല്ലാവർക്കും സുപരിചിതമാണ് എന്ന് കരുതുന്നു ഒരു വീടിൻറെ ഏറ്റവും പ്രധാന ഭാഗം അടുക്കള തന്നെ അടുക്കളക്ക് ഊർജ്ജം ഉണ്ടെങ്കിലേ ആ വീട്ടിലുള്ളവർക്ക് ഉണർവും ഊർജ്ജവും ഉണ്ടാവൂ ഉണർന്നേറ്റ ഊർജ്ജത്തോടെ അടുക്കള അടുപ്പുകൾ  ഉഷാർ വാഴക്കുലകൾ തൂക്കാനുള്ള കൊളുത്തുകൾ അടുപ്പുകൾക്ക് മേലെയാക്കിയത് ചൂട് കിട്ടാനാണ് ചൂട് തട്ടിയാൽ വേഗം  പഴുക്കുമല്ലോ കോരുതവികളും ചിരട്ട തവികളും  റേഡിയോ നിലയം ഒക്കെയും 30 കൊല്ലം മുമ്പേ സാരങ്ങിൽ ഉണ്ടായിരുന്നു ഇന്നും ഏറ്റവും പുതിയ ടെക്നോളജിയെ പോലും ആവശ്യമെന്ന് തോന്നുന്ന പക്ഷം സാരം ഉപയോഗപ്പെടുത്തും അത് അത്രമേൽ ആവശ്യമെന്ന് ബോധ്യപ്പെട്ടാൽ മാത്രം ആധുനിക ചികിത്സാരീതികളെ അങ്ങേയറ്റം മാനിക്കുന്നു ഒപ്പം ഈ ലോകത്തുണ്ടായി വന്നിട്ടുള്ള സകല ചികിത്സാരീതികളെയും മാനിക്കുന്നു പ്രത്യേകിച്ച് ബാഹ്യ പ്രേരണയാൽ അല്ലാതെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്തിയ പൂർവികരുടെ അറിവുകളെ കോടാനുകോടി ഗവേഷണങ്ങൾ നടന്നു പോന്നിട്ടുള്ള അടുക്കളകളെ ഗവേഷകകളായ അമ്മമാരെ ഒക്കെയും ഒക്കെയും സാരംഗുമാനിക്കുന്നു കുറച്ചു പുസ്തകങ്ങൾ പൂട്ടും താക്കോലുമുള്ള അലമാരകളിലേക്ക് തരം തിരിച്ചു മാറ്റിയിരിക്കുന്നു
 
ഹിപ്പാച്ചി വരുമ്പോഴാണ് കുട്ടി പുസ്തക വിഭാഗം സജീവമാകുന്നത് ഇവിടം റീഡിങ് റൂം  ആകുന്നത് ഇതെല്ലാം പഴയ അലമാരകൾ ഇതിൽ ആദ്യത്തേതിന് 38 വയസ്സായി ഇത്തരം മൂന്ന് അലമാരകൾ തൊഴുത്തിലും മറ്റുമായി ഒന്നെടുത്താൽ രണ്ടു വീഴും  ചാണകം മെഴുകിയ മൺതറയിൽ ഇരുന്ന ഈ അലമാരകളിലേക്ക് മൺസൂൺ കാലത്ത് ചിതൽ പടരും മഴക്കാലം കഴിഞ്ഞ് എല്ലാം തട്ടിപ്പൊത്തിയെടുക്കും അപ്പോഴേക്കും നൂറുകണക്കിന് പുസ്തകങ്ങളും കയ്യെഴുത്തു കോപ്പികളും ഫയലുകളും ഒക്കെ നഷ്ടമായിരിക്കും ഈ നീളൻ കെട്ടിടത്തിന്റെ തറ സിമെൻറ് ഇട്ടതും അക്ഷരങ്ങൾ രക്ഷിക്കാൻ ആയിരുന്നു ഇത് പഴയ തയ്യൽ മെഷീൻ സ്വന്തം കുപ്പായങ്ങൾ സ്വയം തയ്ക്കണമെന്ന് വാശിയുള്ള മുത്തശി മുത്തച്ഛനും മക്കൾക്കും കൊച്ചുമക്കൾക്കും അവരോടൊപ്പം പഠിച്ചിരുന്നവർക്കും ഒക്കെയുള്ള കുപ്പായങ്ങൾ തുന്നിയിരുന്ന പ്രിയപ്പെട്ട ഉപകരണം ഇത് പുതിയ പ്രിന്റർ സാരം ബുക്സിന്റെ പ്രവർത്തനങ്ങൾ കൂടി തുടങ്ങിയതോടെ പ്രിന്റർ അനിവാര്യമായി വിൽക്കാനുള്ള കുറച്ചു പുസ്തകങ്ങൾ കെട്ടിവെച്ചിരിക്കുന്നു ബാക്കി മറ്റൊരിടത്താണ് ക്യാമറ സ്റ്റാൻഡ് കസേരകൾ വൈഫൈ ഇങ്ങനെ ഓരോന്ന് രണ്ടാളും കൂടി സാരംഗിന്റെ പഴയ ചരിത്രം തപ്പിയെടുത്ത് എഴുതിക്കൊണ്ടിരിക്കുന്നു ക്യാബിനും അഗ്രസാരവും പാചകശാലയും ഒന്നും ഏതെങ്കിലും പ്രത്യേക ഉദ്ദേശത്തിന് മാത്രമുള്ളതാണെന്ന് പറയാൻ വയ്യ ആളുകളുടെ എണ്ണം കൂടുമ്പോൾ ഈ നീളൻ കെട്ടിടം ഡോർമിട്രി ആകും പുസ്തകങ്ങൾ അയക്കേണ്ടി വരുമ്പോൾ സാരം ബുക്സ് എന്ന സ്ഥാപനം തന്നെയാകും  ഷൂട്ടിങ് തുടങ്ങുമ്പോൾ സ്റ്റുഡിയോ ആകും കൂടുതൽ ആളുകൾ വരുമ്പോൾ കോൺഫറൻസ് ഹാൾ ആകും ഡൈനിങ് ഹാൾ ആകും അങ്ങനെ പലതുമാകും നിലവിലുള്ള ആവശ്യങ്ങൾ സാധിക്കത്തക്ക വിധം പലതായി മാറ്റാൻ കഴിയുന്നു ഇത് ഗംഭീര പരിപാടിയാണ് ഇത് ഇങ്ങനെ തന്നെ മതി ഇതാണ് നല്ലത് ഇതാണ് ശരി എന്നൊന്നുമല്ല പറയുന്നത് ഉള്ളതുകൊണ്ട് ഓണം പോലെ എന്നല്ലേ എല്ലാ സൗകര്യങ്ങളും ഒരിക്കൽ ശേഷം തുടങ്ങാം എന്ന് കരുതിയെങ്കിൽ ഇന്ന് സാരം ഉണ്ടാകുമായിരുന്നില്ല ഇതിനേക്കാൾ അടിയന്തരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾക്ക് ഞങ്ങൾ പ്രാധാന്യം കൊടുക്കുമ്പോൾ സംഭവിച്ചു പോകുന്നതാണ് എന്നാലും ചില കാര്യങ്ങൾ എടുത്തു പറയാതെ വയ്യ
 
ഹോം എന്ന് പറഞ്ഞാൽ കെട്ടിടമല്ല അടച്ചുറപ്പുള്ള കെട്ടിടത്തിൽ അല്ല അച്ചടക്കമുള്ള ജീവിതത്തിലാണ് സുരക്ഷ നിങ്ങളൊക്കെ എവിടെയാണ് കിടക്കുന്നത് എന്ന് ഇവിടെ വരുന്നവരൊക്കെ ചോദിക്കാറുണ്ട് വിരിച്ചതിനു മേലെ പുതച്ചതിനു താഴെ എന്നതാണ് ഉത്തരം ഇത് പൊതു ശൗചാലയം രണ്ട് ചെറുമുറികൾ ഇവിടെ തണുപ്പ് കൂടുതലാണ് കുളിക്കാൻ ചൂടുവെള്ളം വേണ്ടിവരും പുറത്തെ ചാർത്തിൽ മുത്തച്ഛൻ രൂപപ്പെടുത്തിയ അടുപ്പ് വലിയൊരു സ്റ്റീൽ കുട്ടകം അടുപ്പിന്റെ ഭാഗമാക്കി ഉണ്ടാക്കിയിരിക്കുകയാണ് ഈ ടാപ്പ് ഇങ്ങനെ തുറന്ന് കുട്ടകത്തിൽ വെള്ളം നിറയ്ക്കാം സന്ധ്യക്ക് വെള്ളം തിളപ്പിച്ചാൽ പിറ്റേന്ന് ഉച്ചവരെ ചൂടുവെള്ളം എടുക്കാം വിറകിനായി മുളയും കനമില്ലാത്ത മരങ്ങളുമാണ് കൂടുതലും ഉപയോഗിക്കുന്നത് പെട്ടെന്ന് ആളിക്കത്തുന്ന അടുക്കള പാചകത്തിന് നന്നല്ല അതുകൊണ്ട് മുളവിറക് ഉപയോഗപ്പെടുത്തുന്നത് ഇവിടെയാണ് ഇവിടെ പലതരം മുളകൾ ധാരാളം ഉണ്ട് മുളകൾ വിൽക്കാറുമുണ്ട് മൂപ്പ് കുറഞ്ഞതും വളഞ്ഞതും ഒക്കെ കത്തിക്കാൻ എടുക്കും പുറത്തെ അടുപ്പിൽ ചൂടുവെള്ളം ഉണ്ടാക്കി കുഴലിലൂടെ അകത്തെത്തിക്കും ചൂടുവെള്ളത്തിനും തണുത്ത വെള്ളത്തിനും രണ്ടു പൈപ്പുകൾ  ഇത് അഗ്രസാരം ഇരുനില മാളിക ഇരുമ്പ് ചട്ടക്കൂട്ടിൽ മുളയും ഓടും സോളാർ പാനലും വേണ്ടവിധം പിടിപ്പിച്ചുണ്ടാക്കിയ വീട് പൊയ്ക്കാലിലാണ് നിൽപ്പ്
 
ഗൗതമിന്റെ പ്ലാനിങ്ങിൽ വിഷ്ണുവും ഇന്ദിഖയും ഉണ്ണിയാർച്ചയും കണ്ണകിയും ഗൗതമവും അച്ഛനും ചേർന്ന് 2017ൽ ഉണ്ടാക്കിയതാണിത്  ഇതും പലതായി അവതരിക്കാൻ കഴിവുള്ള വീടാണ് ഓഫീസ് റൂം ബെഡ്റൂം ലൈബ്രറി റീഡിങ് റൂം സ്റ്റോർ തുന്നൽ മുറി എഡിറ്റിംഗ് റൂം ഓൺലൈൻ ക്ലാസ് ഏരിയ ബാംബൂ ക്രാഫ്റ്റ് ഏരിയ ഇങ്ങനെ ദശാവതാര ശേഷി ഒക്കെ ഉള്ളത് നല്ലതാണെങ്കിലും ഞങ്ങൾക്കുണ്ടാകുന്ന സമയനഷ്ടവും പണിക്കൂടുതലും ആലോചിക്കാനേ വയ്യ ഇത് ക്യാബിൻ പൊയ്ക്കാലിൽ നിൽക്കുന്ന ഒറ്റമുറി വീട് ഗൗതമാണ് ഇതിന്റെ ആർക്കിടെക്റ്റും നിർമ്മാതാവും എല്ലാം അല്ല ക്യാബിന്റെ മുളവാതിൽ നട തുറന്നു ഇതിപ്പോൾ കണ്ണകിയും അഭിലാഷും കയ്യേറിയിരിക്കുകയാണ് എങ്കിലും തരം കിട്ടുമ്പോൾ ഇത് സൗണ്ട് റെക്കോർഡിങ്  സ്റ്റുഡിയോയും പാക്കിംഗ് ആൻഡ് ഡിസ്പാച്ചിങ് ഏരിയയും ഒക്കെ ആക്കി കളയും ഉണ്ണിയാർച്ചയും ഇന്ദുലേഖയും വിഷ്ണുവും കൂടി ഉള്ളതുകൊണ്ട് ഓണം പോലെ എന്നത് തന്നെ ദശാവതാര ശേഷിയുള്ള ഈ ഒറ്റമുറി വീട്ടിൽ ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും എത്തിയിട്ടുള്ള എത്രയോ പേർ താമസിച്ചിരിക്കുന്നു  പോളിൻ ഫ്യൂസിനി സാരങ്ങിനെ കുറിച്ച് ഫ്രഞ്ച് ഭാഷയിൽ എഴുതിയ ഈ പുസ്തകത്തിൻറെ പുറംചട്ടയിൽ ഈ ഒറ്റമുറി വീടാണ്.
 
കുഞ്ചു കുട്ടു ഡോബി ഞങ്ങളുടെ അംഗരക്ഷകരാണിവർ ഇവനാണ് കുട്ടു ഇവൾ ഡോബി ഇവൻ കുഞ്ചു ഭക്ഷണം കഴിച്ച് പുലർച്ചെ ആറുമണി മുതൽ ഉറക്കം വിശ്രമം പകൽ ഇവർ ഇവിടെ ഉണ്ടെന്നേ അറിയില്ല സന്ധ്യ കഴിഞ്ഞാൽ മീൻ ബിരിയാണി ഒക്കെ കഴിച്ച് വെളുക്കുവോളം ഓട്ടം ചാട്ടം പാട്ടുകച്ചേരി സിനിമാറ്റിക് ഡാൻസ് അങ്ങനെ പലതരം പരിപാടികൾ ഞങ്ങളെ കാത്തു രക്ഷിക്കുന്ന സ്നേഹമുള്ള തമ്പുരാക്കളാണ് ഇവർ.
 
ഗരുഡക്കൊടിയിലെ ഡീ കേൾക്ക് പറയുമ്പോൾ ശ്രദ്ധിക്കാത്തത് എന്താ ഗരുഡക്കൊടിയില് കുറെ പുഴു ഉണ്ട് അങ്ങനെ ബുൾബുൾ പിടിക്കുമ്പോൾ എന്നൊരു സംശയം ഒന്ന് നോക്കാവോ താഴത്തോട്ട് പൊക്കോട്ടെ സ്വർണ്ണവാലിയും മക്കളും കൂടി അഞ്ചുപേർ അവളുടെ ഇളയ മക്കളിൽ ഒരാളാണ് സോഷ്യൽ മീഡിയയിൽ തല കാണിക്കാൻ ക്യാമറയ്ക്ക് മുന്നിലേക്ക് ചാടി വീഴുന്ന ശംഖുവരയൻ എന്ന  ശംഖു ഇവരെ കൂടാതെ കോടാനുകോടി ജീവജാലങ്ങൾ ഞങ്ങൾക്ക് വേണ്ടി പണിയെടുക്കുന്നുണ്ട് ഇവിടെ മണ്ണ് ജീവസുറ്റതാകുംതോറും ഈ വസുദൈവ കുടുംബകത്തിൽ അംഗങ്ങൾ കൂടിക്കൊണ്ടേയിരിക്കുന്നു സാരംഗ കുടുംബം ഗോപാലകൃഷ്ണൻ-വിജയലക്ഷ്മിമാരിൽ തുടങ്ങുന്നു അവരുടെ മൂന്നു മക്കൾ ഗൗതം കണ്ണകി ഉണ്ണിയാർച്ച ഗൗതമന്റെയും അനുരാധയുടെയും മക്കളാണ് ഹിപ്പാച്ചി ആറ്റിട്യൂഡ് ഹിരണ്യ പാർത്ഥൻ  ചിന്മയി. കണ്ണകിയുടെ ഭർത്താവ് അഭിലാഷ് ആനന്ദ് ഇന്ദിഖയും സഹോദരൻ വിഷ്ണുവും ചാലക്കുടിയിലുള്ള ഉണ്ണികൃഷ്ണൻ ഇന്ദിരമാരുടെ മക്കളാണ് 2006 മുതൽ മനസാ വാചാ കർമ്മണ സാരംഗിനൊപ്പമാണ് അവർ കുടുംബം ഇതിൽ ഇന്ദിരലേഖയും വിഷ്ണുവും കണ്ണകിയും ഉണ്ണിയും ചേർന്ന് ദക്ഷിണ എന്ന കുഞ്ഞു സംഘം ഉണ്ടാക്കി അവരുടേതാണ് ദക്ഷിണ ചാനലും അതിന്റെ  പരിപാടികളും .
 
വേനൽ കടുത്തപ്പോൾ പച്ചക്കറി കൃഷി ഒരു കുഞ്ഞു തുരുത്തിലേക്ക് ഒതുക്കി കൂടുതൽ ശ്രദ്ധയും കരുതലും കൊടുക്കേണ്ടതുണ്ട് മുത്തശനും മുത്തശിയും സോപ്പിൻകായ പെറുക്കിയും ചെടികളെ താലോലിച്ചും നടക്കുന്നു.
 
ഇത് മുളമന്ദിരം മുളകൊണ്ട് ഉണ്ടാക്കിയ ഇരുനില വീട് പൊയ്ക്കാലിലാണ് ഇതിന്റെയും നിൽപ്പ്. കെ ജെ ബേബി-ഷെർലിമാരുടെ കനവിലെ പൂർവ്വ വിദ്യാർത്ഥികളാണ് പണിതത് കോവിഡിന്റെ വരവോടെ പുറം രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെയും സന്ദർശകരെയും പഠിതാക്കളെയും ഞങ്ങൾക്ക് ഒഴിവാക്കേണ്ടി വന്നു അതോടെ ഈ വീട് വെറുതെ പൂട്ടിയിടേണ്ടി വന്നു സാരംഗിന്റെ തുടക്കക്കാലം മുതൽ പലതരത്തിൽ സഹകരിച്ച് ഒപ്പം ഉണ്ടായിരുന്നവർ വന്നും പോയി ഇരുന്നവർ ലോകത്തിന് നാനാ ഭാഗങ്ങളിലും ഉണ്ട് ഇന്നിപ്പോൾ സാരംഗിനെ സ്നേഹിക്കുന്ന ദക്ഷിണനെ സ്നേഹിക്കുന്ന ആസ്വാദകരായ നിങ്ങൾ 10 15 ലക്ഷം സ്നേഹിതർ വേറെയും വീഡിയോകൾക്കടിയിൽ വരുന്ന കമന്റുകൾ വായിച്ചു വായിച്ച് പ്രിയപ്പെട്ടവരെ നിങ്ങളൊക്കെ ഞങ്ങളുടെ ആരൊക്കെയോ ആയ പോലെയാണ്  തോന്നുന്നത് സാരങ്ങിൽ വരാനും ഓരോരുത്തരെയും കാണാനും ആഗ്രഹിക്കുന്നവർ അനേകരാണെന്ന് അറിയാം സമയമായില്ല സമയമായില്ല എന്ന് ഞങ്ങൾക്ക് പറയേണ്ടി വരുന്നത് ഞങ്ങളുടെ പലതരത്തിലുള്ള പരിമിതികൾ കാരണമാണ് എല്ലാവരെയും സ്നേഹത്തോടെ സന്തോഷത്തോടെ സ്വീകരിക്കാനും സൽക്കരിക്കാനും അങ്ങേയറ്റം ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ അതുകൊണ്ട് മുൻകൂട്ടി അറിയിച്ചിട്ട് ഞങ്ങളുടെ സൗകര്യം കൂടി മാനിച്ചിട്ടേ പ്രിയപ്പെട്ടവരെ നിങ്ങൾ  വരാവൂ പലതരത്തിലുള്ള പണികളിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങൾ അവിചാരിതമായി എത്തുമ്പോൾ ആകെ വിറങ്ങലിച്ചു പോകും എന്ത് ചെയ്യണമെന്നറിയാതെ സംഘർഷത്തിലാവും സങ്കടത്തിലാവും നിശ്ചയമായും ഞങ്ങൾക്ക് ബുദ്ധിമുട്ടാവും പരസ്പരം മനസ്സു തുറന്ന് സംസാരിക്കാൻ പോലും ആകാതെ വന്നവർ മടങ്ങുമ്പോൾ ഞങ്ങൾ ധർമ്മ സങ്കടത്തിൽ ആവും ഇത് ഒഴിവാക്കാൻ വഴിയിൽ ഒരു ബോർഡ് വെച്ചിട്ടുണ്ട് പക്ഷേ പലരും അതും ഗവനിക്കാറില്ല ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒന്ന് സഹകരിച്ചെങ്കിൽ എന്ന് ഞങ്ങൾ ആശിക്കുന്നു .
 
ഞങ്ങളുടെയും നിങ്ങളുടെയും സൗകര്യവും ആഗ്രഹവും കണക്കിലെടുത്ത് ഓരോ മാസവും രണ്ടു ദിവസം സന്ദർശകർക്കായി നീക്കിവെച്ചാലോ എന്ന് ആലോചിക്കുകയാണ് ആ രണ്ടു ദിവസം തിരക്കുകൾ എല്ലാം ഒഴിവാക്കി സന്തോഷത്തോടെ തയ്യാറായിരിക്കാൻ ഞങ്ങൾക്ക് കഴിയും കുടുംബാംഗങ്ങൾ എന്നപോലെ കണ്ടും മിണ്ടിയും ഉണ്ടും പിരിയാം.
 
ലക്ഷ്യത്തിലേക്ക് തീഷ്ണമായ പോക്കിൽ കുടിവെള്ളം മുതൽ ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമായ പലതും ഇല്ലാത്തതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ ഞങ്ങൾ ചിരിച്ചുകൊണ്ട് തന്നെ നേരിട്ടു വിദ്യാഭ്യാസ വകുപ്പിൽ നിന്നും രാജിവെച്ചിറങ്ങി ഇതേവരെ നടത്തിപ്പോന്ന ജീവിതാഭ്യാസ പരീക്ഷണങ്ങൾ എല്ലാം തന്നെ വിജയം കണ്ടു ഒരു ഗ്രാമീണ യൂണിവേഴ്സിറ്റി മനസ്സിൽ മുളപൊട്ടിയിട്ട് 43 വർഷമായി. 
 
ഇനിയാണ് ഹോമിന്റെ പ്രസക്തി ഈ ജീവിതാഭ്യാസ പദ്ധതി പരിശീലിപ്പിക്കാൻ വേണ്ടത്ര ഇടങ്ങൾ ഒരുക്കണം അതിനുള്ള മുന്നൊരുക്കങ്ങളിൽ പെട്ടതാണ് ഈ ചാനൽ പരിപാടികൾ പോലും ജീവിക്കുക ജീവിക്കാൻ അനുവദിക്കുക നിലനിൽക്കുക നിലനിൽക്കാൻ അനുവദിക്കുക എന്നതിൽ ഉറച്ചുനിന്നുകൊണ്ടുള്ള മാറ്റങ്ങൾക്ക് മാത്രമായി സാരങ്ങിന്റെ പുതുതലമുറ ഉഷാർ .

1 Comment

  1. Kevin Martin
    July 10, 2022

    It has survived not only five centuries, but also the leap into electronic typesetting unchanged. It was popularised in the sheets containing lorem ipsum is simply free text. sint occaecat cupidatat non proident sunt in culpa qui officia deserunt mollit anim id est laborum. Vivaus sed delly molestie sapien.

Leave a Comment