ഇതാണ് അടുക്കള ,ഞങ്ങളുടെ പ്രിയപ്പെട്ട കാഴ്ചക്കാർക്ക് എല്ലാവർക്കും സുപരിചിതമാണ് എന്ന് കരുതുന്നു

ഈ നീളം കെട്ടിടം പാചകശാലയാണ് വയറിനെയും തലമണ്ടയും ഒരുപോലെ പരിഗണിക്കേണ്ട ഇടം ഇവിടെ എന്നും ഓണമാണ് അല്ല ഓണം പോലെയാണ് ഉള്ളതുകൊണ്ട് ഓണം പോലെ ശാരീരിക വളർച്ചയ്ക്ക് ഭക്ഷണം മാനസിക വളർച്ചയ്ക്ക് പുസ്തകം രണ്ടും പാകപ്പെടുത്തുന്ന ഇടം രണ്ടും അകത്താക്കുന്ന ഇടം വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിൽ എടുത്തോളൂ എന്നല്ലേ ഇവിടുന്ന് തുടങ്ങാം
 
ഇതാണ് അടുക്കള ഈ അടുപ്പുകളും അടുക്കളയും പാത്രങ്ങളും ഒക്കെ ഞങ്ങളുടെ പ്രിയപ്പെട്ട കാഴ്ചക്കാർക്ക് എല്ലാവർക്കും സുപരിചിതമാണ് എന്ന് കരുതുന്നു ഒരു വീടിൻറെ ഏറ്റവും പ്രധാന ഭാഗം അടുക്കള തന്നെ അടുക്കളക്ക് ഊർജ്ജം ഉണ്ടെങ്കിലേ ആ വീട്ടിലുള്ളവർക്ക് ഉണർവും ഊർജ്ജവും ഉണ്ടാവൂ ഉണർന്നേറ്റ ഊർജ്ജത്തോടെ അടുക്കള അടുപ്പുകൾ  ഉഷാർ വാഴക്കുലകൾ തൂക്കാനുള്ള കൊളുത്തുകൾ അടുപ്പുകൾക്ക് മേലെയാക്കിയത് ചൂട് കിട്ടാനാണ് ചൂട് തട്ടിയാൽ വേഗം  പഴുക്കുമല്ലോ കോരുതവികളും ചിരട്ട തവികളും  റേഡിയോ നിലയം ഒക്കെയും 30 കൊല്ലം മുമ്പേ സാരങ്ങിൽ ഉണ്ടായിരുന്നു.
 
ഇന്നും ഏറ്റവും പുതിയ ടെക്നോളജിയെ പോലും ആവശ്യമെന്ന് തോന്നുന്ന പക്ഷം സാരം ഉപയോഗപ്പെടുത്തും അത് അത്രമേൽ ആവശ്യമെന്ന് ബോധ്യപ്പെട്ടാൽ മാത്രം ആധുനിക ചികിത്സാരീതികളെ അങ്ങേയറ്റം മാനിക്കുന്നു ഒപ്പം ഈ ലോകത്തുണ്ടായി വന്നിട്ടുള്ള സകല ചികിത്സാരീതികളെയും മാനിക്കുന്നു പ്രത്യേകിച്ച് ബാഹ്യ പ്രേരണയാൽ അല്ലാതെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്തിയ പൂർവികരുടെ അറിവുകളെ കോടാനുകോടി ഗവേഷണങ്ങൾ നടന്നു പോന്നിട്ടുള്ള അടുക്കളകളെ ഗവേഷകകളായ അമ്മമാരെ ഒക്കെയും ഒക്കെയും സാരംഗുമാനിക്കുന്നു

Leave a Comment